ദില്ലി:വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.ആദ്യം വിവിപാറ്റുകള്‍ എണ്ണുന്നത് പ്രായോഗികമല്ലെന്നും അങ്ങനെ ചെയ്താല്‍ ഫലപ്രഖ്യാപനം വൈകുമെന്നു കമ്മീഷന്‍ വ്യക്തമാക്കി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യമുന്നയിച്ചിരുന്നത്.