തിരുവനന്തപുരം:ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശബരിമല വിഷയവും കാരണമായെന്ന്് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.വലതുപക്ഷ ശക്തികള്‍ വിശ്വാസികളിലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നും പാര്‍ട്ടിക്കു ലഭിക്കേണ്ട പരമ്പരാഗത വോട്ടുകള്‍ നഷ്ടമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.ഇതിലേക്കു നയിച്ച കാരണങ്ങള്‍ പരിശോധിക്കും.
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമെന്ന് പലരും കരുതി. നരേന്ദ്രമോദിക്കെതിരായി ഇടതു പക്ഷം നടത്തിയ പ്രചാരണത്തിന്റെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സെക്രട്ടറിയേറ്റില്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 30, 31 തീയതികളിള്‍ നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് വിശദമായി അവലോകനം ചെയ്യും.