ലണ്ടന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെക്കുന്നു.ബ്രക്സിറ്റ് ഉടമ്പടിയിലെ തിരിച്ചടിയാണ് മേയുടെ രാജിക്കു കാരണം.ജൂണ്‍ ഏഴാം തിയതി രാജിക്കത്ത് നല്‍കും.ബ്രെക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് ഏക്കാലവും തനിക്കു വലിയ വേദനയായിരിക്കുമെന്ന് മേ പറഞ്ഞു.കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനവും മെ രാജിവെക്കും.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ തെരേസ മെ തുടരും.ജൂണ്‍ ഏഴിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും.