ഭോപ്പാല്‍:ബീഫിന്റെ പേരില്‍ വീണ്ടും രാജ്യത്ത് ഗോരക്ഷകരുടെ അതിക്രമം. ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ക്രൂരമായി മര്‍ദിച്ചു.മധ്യപ്രദേശിയെ സിയോണിയിലാണ് സംഭവം.സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ളീം കുടുംബമാണ് അതിക്രമത്തിനിരയായത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു.തുടര്‍ന്ന് ജയ്ശ്രീറാം എന്ന് നിര്‍ബന്ധിച്ച് വിളിപ്പിക്കുകയും ചെയ്തു.മര്‍ദിച്ചവര്‍ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു.
മോദിയുടെ വോട്ടര്‍മാര്‍ എങ്ങനെയാണ് മുസ്ലിംകളെ സമീപിക്കുന്നതെന്ന് എന്നതിന്റെ തെളിവാണ് കഴിഞ്ഞ സംഭവമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ പറഞ്ഞു. വന്പിച്ച ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ യാണ് വീണ്ടും രാജ്യത്ത് ബീഫിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത്.