ഈരാറ്റുപേട്ട:മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ യുപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.സ്വന്തം പ്രസ്താവന പിസി ജോര്‍ജ് തന്നെയാണ് പ്രചരിപ്പിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.കഴിഞ്ഞദിവസം പിസി ജോര്‍ജ് മുസ്‌ളീം സമുദായത്തെ അധിക്ഷേപിക്കുന്ന ഫോണ്‍സംഭാഷണം പുറത്തു വന്നിരുന്നു.ഇതേത്തുടര്‍ന്ന്
പി.സി.ജോര്‍ജിന്റെ വീടിനു നേരെ പ്രകടനം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് പരാതിയുമായി രംഗത്തെത്തിയത്.
മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പി.സി.ജോര്‍ജിന്റെ പ്രസ്താവനയെന്നു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പ്രശ്നം സൃഷ്ടിക്കുകയാണ് ലക്ഷ്യം.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടും പിസി ജോര്‍ജ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതായും പരാതിയില്‍ പറയുന്നു.