ഇടുക്കി:ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദനം.ഇത്തവണ പെറ്റമ്മയാണ് കുട്ടിയെ മര്‍ദിച്ചത്.കുട്ടിയെ കാമുകന്‍ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മ ജാമ്യത്തലിറങ്ങിയതിനു പിന്നാലെയാണ് കുട്ടിയെ മര്‍ദിച്ചത്.
ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്ന പകയോടെയാണ് ഇവര്‍ ക്രുരത കാണിച്ചത്.’നീ മൊഴി കൊടുക്കുമല്ലേ’ എന്നാക്രോശിച്ച് കഴുത്തിന് പിടിച്ചെന്നും കൊല്ലുമെന്ന് പറഞ്ഞെന്നും കുട്ടി പറയുന്നു.പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് 13 നാണ് കുട്ടിയെ അമ്മയുടെ കാമുകന്‍ അനീഷ് മര്‍ദിച്ചത്. രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ ഇയാള്‍ മര്‍ദിച്ചത്.കുട്ടിയുടെ വല്യമ്മയുടെ പരാതിയില്‍ അമ്മയെയും അനീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകന്‍ കുട്ടിയെ മര്‍ദിച്ചപ്പോള്‍ അമ്മ പ്രതികരിച്ചില്ലെന്ന കാരണത്താലാണ് അമ്മയെയും അറസ്റ്റ് ചെയ്തത്.