തിരുവനന്തപുരം:ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 18 കോസ്റ്റല്‍ പോലീസ്സ്‌റ്റേഷനുകളിലും ഇന്റലിജന്‍സ് വിങ് രൂപീകരിച്ചു.വിവരങ്ങള്‍ നേവി,കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി പങ്കുവയ്ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തീര സുരക്ഷാസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. തീരദേശങ്ങളില്‍ മുന്‍കരുതല്‍ എടുക്കാനും അതീവ ജാഗ്രത പുലര്‍ത്താനും ഡിജിപി നിര്‍ദേശിച്ചു.