തിരുവനന്തപുരം:മോദിയെ സ്തുതിച്ച് ഫേസ്ബുക്‌പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം.അബ്ദുള്ളക്കുട്ടിക്കെതിരായ കണ്ണൂര്‍ ഡിസിസിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.ബിജെപിയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്‌നേഹമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ഗാന്ധിയന്‍ മൂല്യം ഗാന്ധിയുെട നാട്ടുകാരനായ മോദി ഭരണത്തില്‍ പ്രയോഗിച്ചുവെന്നും നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആലപ്പുഴയിലെ പരാജയത്തെ കുറിച്ച് പഠിക്കാന്‍ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.അംഗങ്ങളെ തീരുമാനിക്കാന്‍ കെപിസിസി പ്രസിഡന്റിനെ നേതൃയോഗം ചുമതലപ്പെടുത്തി.യോഗത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്നും കെപിസിസി പ്രമേയം പാസാക്കി.