ന്യൂഡല്‍ഹി:പരാജയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നേതാക്കളെ ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും എഐസിസി നേതൃത്വം വിലക്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയുടെ വക്താക്കളാരും ഒരു മാസത്തേക്ക് ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകരുത്. കോണ്‍ഗ്രസ് പ്രതിനിധികളെ ടെലിവിഷന്‍ ചര്‍ച്ചകളുടെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടു.