വിജയവാഡ:ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വിജയവാഡയിലെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ക്ഷണിച്ചിട്ടും ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ചടങ്ങിനെത്തിയില്ല.
ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് 46 വയസുകാരനായ ജഗന്‍മോഹന്‍ റെഡ്ഡി.175 അംഗ നിയമസഭയില്‍ 151 സീറ്റുകളിലും ജഗന്റെ പാര്‍ട്ടി നേടി. ലോക്സഭാ സീറ്റില്‍ 25ല്‍ 22 സീറ്റുകളും പിടിച്ചായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടം.