ന്യൂഡല്‍ഹി:ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതിഭവനില്‍ നടന്ന് ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.ഇത് നരേന്ദ്രമോദിയുടെ രണ്ടാമൂഴം.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഷൊറോണ്‍ ബേ ജീന്‍ ബെക്കോവ് , നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി , മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റ്, തായ്ലന്‍ഡ് പ്രതിനിധി ഗ്രി സാദ ബൂണ്‍റച്ച് എന്നിവരടക്കം രാഷ്ട്രത്തലവന്‍മാരും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി,മന്‍മോഹന്‍ സിംഗ്,ജെഡിയു നേതാവ് നിതീഷ് കുമാര്‍,നടന്‍ രജനീകാന്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികളടക്കം എണ്ണായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സാക്ഷിയാവാനെത്തിയത്.