ന്യൂഡല്‍ഹി:നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും .മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് തീരുമാനിക്കും. രാജ്നാഥ് സിംഗിന് ആഭ്യന്തരവും അമിത്ഷായ്ക്ക് ധനകാര്യവും നിര്‍മ്മല സീതാരാമന് പ്രതിരോധവകുപ്പും എസ്.ജയശങ്കറിന് വിദേശകാര്യവും നല്‍കാനാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തീയതിയും ഇന്ന് നിശ്ചയിക്കും.
വീണ്ടും ചുമതല എല്‍ക്കുന്ന പ്രധാനമന്ത്രി ഉച്ചയോടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തും. ബീം സ്റ്റക്ക് രാജ്യ തലവന്മാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.