മോഡി ഭക്തി നിറഞ്ഞ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ വി എം സുധീരൻ അടക്കമുള്ള നേതാക്കന്മാർക്കെതിരെ വിമർശനങ്ങൾ അഴിച്ചു വിട്ടത് വഴി ഒരു കാര്യം ഉറപ്പായി അബ്ദുള്ളക്കുട്ടി അനുനയത്തിനില്ല .വിശദീകരണം ചോദിച്ച കെ പി സി സിക്ക് യാതൊരു മറുപടിയും അബ്ദുള്ളക്കുട്ടി ഇതുവരെ നൽകിയിട്ടില്ല .വി എം സുധീരനെ കൂടാതെ കെ സുധാകരനെയും അബ്ദുള്ളക്കുട്ടി വിമർശിക്കുന്നു .കണ്ണൂർ നിയമസഭാ സീറ്റ് തനിക്കു നൽകാതിരിക്കാൻ സുധാകരനാണ് കാരണം എന്ന് അബ്ദുള്ളക്കുട്ടി പറയുന്നു .2016 ൽ തലശ്ശേരിയിലേക്ക് മാറേണ്ടി വന്നതിന്റെ നിരാശയും അബ്ദുള്ളക്കുട്ടി പ്രകടിപ്പിച്ചു.
അബ്ദുള്ളക്കുട്ടി വിശദീകരണം നല്കിയിട്ടില്ലാത്തതിനാൽ കെ പി സി സി നേതൃത്വം കടുത്ത നടപടി സ്വീകരിക്കും എന്നാണു സൂചന.കൂടുതൽ അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയേക്കും .