ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ മറികടക്കാൻ ആം ആദ്മി പാർട്ടി നടപടികൾ തുടങ്ങി.ആദ്യ പടിയായി പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിന്റെ സാമ്പത്തിക ചിലവ് ദില്ലി സർക്കാർ വഹിക്കും. ഡൽഹി മെട്രോ ,ദൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ എന്നിവയിൽ സ്ത്രീകൾക്ക് സൗജന്യമായി ഇനി യാത്ര ചെയ്യാം.ദൽഹി നിയമസഭാ ഇലക്ഷന് ഇനി മാസങ്ങൾ മാത്രമേയുള്ളൂ.