കൊച്ചി:സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ഡ്രൈവര്‍ അര്‍ജുന്‍ കേരളംവിട്ടു.പരിക്കേറ്റ ഇയാള്‍ അസമിലെന്നും അതിനാല്‍ മൊഴിയെടുക്കാനായില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം അര്‍ജുന്റെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംശയനിഴലിലുള്ള പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവും സ്ഥലത്തില്ലാത്തതിനാല്‍ ഇയാളുടെയും മൊഴിയെടുക്കാനായില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
അതേസമയം അപകടം നടന്ന ദിവസത്തെ വാഹനത്തിന്റെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരില്‍നിന്നും പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുന്‍ ആയിരുന്നു.വാഹനം അമിതവേഗത്തിലായിരുന്നെന്നും ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. ഒരു മണിക്ക് തൃശൂറില്‍ നിന്നും പുറപ്പെട്ട കാര്‍ മൂന്നരയോടെ പള്ളിപ്പുറത്തെത്തി.ഇവിടെവെച്ചാണ് അപകടം നടന്നത്.
ബാലഭാസ്‌കറിനോട് അടുപ്പമുണ്ടായിരുന്ന പ്രകാശന്‍ തമ്പിയുള്‍പ്പെടെയുള്ളവരെ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടിയതോടെ മരണത്തില്‍ ദുരൂഹത വര്‍ധിച്ചിരുന്നു. അതുകൊണ്ട് തന്നെ കുടുംബമുള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.