വിതരണക്കാര്‍ വളരെ പ്രതീക്ഷയോടെ കേരളത്തില്‍ ഏറ്റെടുത്ത സൂര്യ ചിത്രം എന്‍ജികെ ബോക്സ് ഓഫീസ് കളക്ഷനില്‍ നിരാശപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.സെല്വരാഘവന് സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലെ തീയറ്ററുകളില്‍നിന്നും ആദ്യദിനം 75 ലക്ഷത്തിന് താഴെ കളക്ഷനെ ലഭിച്ചിട്ടുള്ളുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
രജനികാന്ത് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും അധികം ഫാന്‍സുള്ള തമിഴ്നടനാണ് സൂര്യ.അതുകൊണ്ടാണ് വിരതണക്കാര് ഈ ചിത്രം ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തത്.1 മുതല്‍ രണ്ട് കോടിക്ക് അടുത്ത് വരെ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടാവുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളെങ്കിലും കേരളത്തില്‍ എന്‍ ജികെ വിതരണക്കാര്‍ക്ക് നഷ്ടമാണെന്നാണ് പുതിയ സൂചന. സിനിമയുടെ ആദ്യ പകുതി സൂര്യയുടെ ഗംഭീരപ്രകടനമാണെന്ന് വിലയിരുത്തിയെങ്കിലും രണ്ടാം പകുതി നന്നായില്ലെന്ന അഭിപ്രായമാണുണ്ടായത്. ഇതാണ് കളക്ഷനില്‍ ഇടിവുണ്ടാക്കിയതെന്നാണ് പ്രചരണം. അതേ സമയം തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ചിത്രം മികച്ച കളക്ഷനോടെ പ്രദര്‍ശനം തുടരുകയാണ്.