തിരുവനന്തപുരം:സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന് നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ സഭയില്‍ അറിയിച്ചു. കര്‍ഷകരുടെ വായ്പകളെല്ലാം കാര്‍ഷിക വായ്പയായി കരുതുമെന്നും കര്‍ഷകരുടെ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സഭയില്‍ അറിയിച്ചു.കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ 2014 വരെയുള്ള വായ്പകള്‍ ഉള്‍പ്പെടുത്തിയെന്നും കൃഷിമന്ത്രി അറിയിച്ചു.
എന്നാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.5 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.