കോയമ്പത്തൂര്‍:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു.ഇന്ന് പുലര്‍ച്ചെ മുതലാണ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.
ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകരായ തൗഫീഖ് ജമാ അത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ തമിഴ്‌നാട്ടിലും കേരളത്തിലും നേരത്തേയും റെയ്ഡ് നടത്തിയത്. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട്,തൗഫീഖ് ജമാ അത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് വ്യാപക പരിശോധന നടത്തിയത്.
ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അതില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ കോയമ്പത്തൂരില്‍ എത്തിയിരുന്നെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു.ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നെന്ന് സംശയിക്കുന്ന കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ എന്‍ഐഎ കേസെടുത്തു.ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍.