കൊച്ചി: ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ സഹോദരനേപ്പോലെ കൂടെ നിന്നതാണോ താന്‍ ചെയ്ത തെറ്റെന്ന് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി പ്രകാശന്‍ തമ്പി.ബാലഭാസ്‌കറിന്റേത് അപകടമരണമാണ്.സ്വര്‍ണ്ണക്കടത്തുമായി മരണത്തിന് ബന്ധമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനാവശ്യവിവാദമെന്നും പ്രകാശന്‍ തമ്പി പറഞ്ഞു.അപകടസമയത്ത് കാര്‍ ഓടിച്ചത് അര്‍ജുനായിരുന്നെന്നും പ്രകാശന്‍ തമ്പി സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപിക്കപ്പെടുന്ന ദുരൂഹത നീക്കാന്‍ അന്വേഷണസംഘത്തിന് ഇതുവരെയായിട്ടില്ല. അപകടം നടന്ന സമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും അതല്ല അര്‍ജുനാണെന്നും വ്യത്യസ്ത മൊഴികള്‍ ക്രൈംബാഞ്ചിന് ലഭിച്ചു.അര്‍ജുനെ ഇതുവരെ ചോദ്യംചെയ്യാനും കഴിഞ്ഞിട്ടില്ല.ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.