കശ്മീര്‍:അനന്ത്‌നാഗില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികര്‍ക്കുനേരെ റൈഫിളും ഗ്രനേഡും ഉപയോഗിച്ചായിരുന്നു ആക്രമണം.ഭീകരരില്‍ ഒരാളെ സുരക്ഷാ സേന വധിച്ചു.
അനന്ത്‌നാഗില്‍ തിരക്കേറിയ കെഎംഎഫ്പി റോഡിലായിരുന്നു ആക്രമണം.പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് അനുകൂല തീവ്രവാദ സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.