കണ്ണൂര്‍:സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ പോലീസ് നീക്കം. വീണ്ടും നസീറിന്റെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
നേരത്തേ മൂന്നു തവണ മൊഴിയെടുത്തെങ്കിലും എഎന്‍ ഷംസീറിനെതിരെ നല്കിയ മൊഴി രണ്ടു തവണയും പോലീസ് രേഖപ്പെടുത്തിയില്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു.പരാതിയില്‍ എഎന്‍ ഷംസീറിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞത്.
മെയ് 18നാണ് സി ഒ ടി നസീറിനെതിരെ വധശ്രമമുണ്ടായത്. സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ പ്രതിയായ റോഷനുമായി പൊലീസ് ബെംഗളൂരുവില്‍ തെളിവെടുപ്പിന് പോകും. റോഷന് ഒളിവില്‍ താമസിച്ച ഹൊസൂരിലാണ് തെളിവെടുപ്പ് നടക്കുക.
