ന്യൂഡല്‍ഹി:വീണ്ടും ആശങ്കപ്പെടുത്തിക്കൊണ്ട് വായു ചുഴലിക്കാറ്റിന് ദിശമാറ്റം സംഭവിക്കുമെന്ന അറിയിപ്പുമായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ്. നിലവില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന് വായു എതിര്‍ദിശയിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ദിശമാറിയാല്‍ വീണ്ടും കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് മടങ്ങിവരുമെന്നാണ് മുന്നറിയിപ്പ്.ജൂണ്‍ 17 നോ 18 നൊ കാറ്റ് ഗുജറാത്ത് തീരമേഖലകളിലേക്ക് മടങ്ങി വരാനും സാധ്യതയുണ്ട്. എന്നാല്‍ കാറ്റിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നുമാണ് ഭൗമശാസ്ത്ര വകുപ്പ് പറയുന്നത്.
ചുഴിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലുള്‍പ്പെടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.നിലവില്‍ കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമായിത്തുടരുകയാണ്.ഇന്നും ശക്തമായ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.