കൊച്ചി:നിപ ബാധയേറ്റ് കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന് യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗയമന്ത്രി കെ.കെ.ശൈലജ.നിലവില്‍ ഗുരുതരമായ സ്ഥിതിവിശേഷമില്ലെന്നും സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുകയാണെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ മുന്‍കരുതലെന്ന നിലയില്‍ ജൂലൈ 15 വരെ സംസ്ഥാനത്ത് നിപ ജാഗ്രത തുടരുമന്നും മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.അവസാനം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണ്.വേറെ ആരിലേക്കും രോഗം പകര്‍ന്നിട്ടില്ല.കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവാണ്.
നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി നിലവില്‍ കേരളത്തില്‍ ആലപ്പുഴയിലും വയനാട്ടിലും ലാബുകളുണ്ട്.എന്നാല്‍ ലെവല്‍ ത്രീ നിലവാരത്തില്‍ ഉള്ള ഒരു ലാബ് കേരളത്തില്‍ വേണം.ലാബ് നിര്‍മ്മാണത്തിന് കേന്ദ്രാനുമതിയും മൂന്ന് കോടി രൂപയും ലഭിച്ചു. കോഴിക്കോടായിരിക്കും വൈറോളജി ലാബ് സ്ഥാപിക്കുകയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.