ഗാന്ധിനഗര്‍:ഗുജറാത്തിലെ വഡോദരയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി ഏഴ് തൊഴിലാളികള്‍ മരിച്ചു.സ്വകാര്യ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ നാല്പതടി താഴ്ചയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൊഴിലാളികള്‍ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെയായിരുന്നു സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയത്.മരിച്ച മൂന്നുപേര്‍ ശുചീകരണത്തൊഴിലാളികളും ബാക്കിയുള്ളവര്‍ ഇവരെ സഹായിക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരുമായിരുന്നു.സെപ്റ്റിക് ടാങ്കിലിറങ്ങിയ ഒരാള്‍ കയറി വരാത്തതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ പരിശോധിക്കാനായി ഉള്ളില്ക്കടന്നപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ഒളിവില്‍പ്പോയി. പോലീസ് ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.
