ആലപ്പുഴ: നിരസിച്ചതിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട പോലീസുകാരി സൗമ്യ പുഷ്പാകരന്റെ സംസ്‌കാരം ഇന്ന് നടക്കും. നാലു വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ രാവിലെ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.11 മണിക്കായിരിക്കും അന്ത്യകര്‍മ്മങ്ങള്‍.
ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി സൗമ്യയുടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുത്തിരുന്നു.എന്നാല്‍, ലിബിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീവ് നാട്ടില്‍ തിരിച്ചെത്തിയശേഷം സംസ്‌കാരം നടത്താനായി
ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.ഇന്നലെ ഭര്‍ത്താവ് നാട്ടിലെത്തി.
അതേ സമയം സൗമ്യയെ കൊലപ്പെടുത്തിയ അജാസും ഇന്നലെ ആശുപത്രിയില്‍ മരിച്ചിരുന്നു. അജാസിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.