കണ്ണൂര്‍:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡനപരാതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈയില്‍ നിന്നും പോലീസ് കണ്ണൂരിലെത്തിയതെന്നു സൂചന. ബിനോയിക്കെതിരായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് മുംബൈ ഓഷിവാരാ പോലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. എന്നാല്‍ ബിനോയ് കോടിയേരി സ്ഥലത്തില്ല.ഫോണും സ്വിച്ച് ഓഫാണ്.അതിനാല്‍ കുടുംബത്തെ വിവരമറിയിച്ചശേഷം പൊലീസ് സംഘം മടങ്ങുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് കുടുംബത്തെ അറിയിച്ചു.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്നപ്പോള്‍ ബിനോയ് നിത്യ സന്ദര്‍ശകനായിരുന്നെന്നും അവിടെവെച്ചാണ് ബന്ധം തുടങ്ങുന്നതെന്നുമാണ് യുവതി പറയുന്നത്.ബിനോയിക്കെതിരായ പരാതിയില്‍ ബിനോയിയുടെ കണ്ണൂര്‍ തിരുവങ്ങാട്ടെ വീട്ടിലെ അഡ്രസാണ് വച്ചിരിക്കുന്നത്.അതിനാലാണ് പോലീസ് കണ്ണൂരിലെത്തിയത്.