കല്‍പ്പറ്റ:ഫോണിലൂടെ മോശമായി സംസാരിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.കല്‍പ്പറ്റ് സ്റ്റേഷനില്‍ നേരിട്ടെത്തിയ വിനായകന്റെ മൊഴിയെടുത്തശേഷമാണ് പോലീസ് ജാമ്യത്തില്‍ വിട്ടത്.യുവതിയോടല്ല,ഫോണ്‍ വിളിച്ച് പുരുഷനോടാണ് മോശമായി പെരുമാറിയതെന്നാണ് വിനായകന് പോലീസിനോടു പറഞ്ഞത്.
അഭിഭാഷകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വിനായകന് കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്.ഈ സമയത്ത് പരാതി നല്കിയ യുവതിയും സ്റ്റേഷനിലെത്തിയിരുന്നു.യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്കി.
കഴിഞ്ഞമാസം വയനാട്ടില്‍ സംഘടിപ്പിച്ച പരിപാടിയിലേക്കു ക്ഷണിക്കാന്‍ വിനായകനെ ഫോണില്‍ വിളിച്ചപ്പോഴാണ് വിനായകന് കേട്ടാലറയ്ക്കുന്ന അശ്ളീല സംഭാഷണം നടത്തിയതെന്നാണ് യുവതിയുടെ പരാതി.ഫോണ്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച യുവതി ഇത് പോലീസിനു നല്‍കിയിരുന്നു. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.