തിരുവനന്തപുരം:ആന്തൂരില്‍ പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് നഗരസഭാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.നഗരസഭ സെക്രട്ടറി കെ.എം.ഗിരീഷ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കെ.കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ.അഗസ്റ്റിന്,ബി.സുധീര്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്.തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്.
ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സിന്റെ നേതൃത്വത്തിലും നഗരകാര്യ ഉത്തരമേഖല ജോയിന്റ് ഡയറക്ടറുടേയും നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ സ്ഥലവും രേഖകളും പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.