ദില്ലി:കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രാജ്യസഭയിലേക്ക് മല്‍സരിക്കും. പട്‌നയില്‍ നിന്നാണ് പസ്വാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാംവിലാസ് പസ്വാന്‍ മത്സരിച്ചിരുന്നില്ല. ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സീറ്റാണ് പസ്വാന് നല്‍കുന്നത്.
രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ ഒരു വര്‍ഷവും ആറ് മാസവും കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.അതിനാല്‍ മൂന്ന് വര്‍ഷവും നാല് മാസവും മാത്രമേ രാംവിലാസ് പസ്വാന് കാലാവധിയുണ്ടാകൂ. പ്രധാനപ്പെട്ട കാബിനറ്റ് പദവി വഹിക്കുന്ന രാംവിലാസ് പസ്വാന്‍ രാഷ്ട്രീയ കാര്യസമിതിയിലും,പാര്‍ലമെന്ററി കാര്യസമിതിയിലും അംഗമാണ്.