ദില്ലി:ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീകോടതി വിധി വരുന്നതിനു മുന്‍പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന് എംപി ലോക് സഭയില്‍ ബില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി നല്കുന്നതില് ആരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല.ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്.17-ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണിത്.
ബില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ചെയ്യുമോ എന്ന കാര്യം ഉറപ്പില്ല. 25-ാം തീയതി ഏതൊക്കെ ബില്ലുകള്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തില്‍ നറുക്കെടുപ്പ് നടക്കും. അന്ന് നറുക്കെടുപ്പില്‍ വിജയിച്ചാല്‍ ബില്ല് ചര്‍ച്ചയ്ക്കു വരും.