തിരുവനന്തപുരം:മകന് ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നില്ക്കാന് സന്നദ്ധതയറിയിച്ച് കോടിയേരി ബാലകൃഷ്ണന്.ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു.രാജിസന്നദ്ധത കോടിയേരി പിണറായി വിജയനെ അറിയിച്ചതായാണ് വിവരം.
കോടിയേരിയുടെ മകനെതിരെയുണ്ടായ ആരോപണം പാര്‍ട്ടിയുടെ വിഷയമല്ലെന്നാണ് കേന്ദ്രനേതാക്കളടക്കം പറഞ്ഞത്. വ്യക്തിപരമായ വിവാദം പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. പാര്‍ട്ടിയില്‍ ചുമതലയോ പാര്‍ലമെന്ററി പദവികളോ വഹിക്കാത്ത ഒരാളെപ്പറ്റിയുള്ള വിവാദത്തില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന അവെയ്ലബിള് പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്.