തിരുവനന്തപുരം:സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരസംഘടനയായ അമ്മ പൊളിച്ചു പണിയുന്നു. മാറുന്ന കാലഘട്ടത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് അമ്മ മുഖം മിനുക്കുന്നത്. പുതിയ ഭേദഗതി പ്രകാരം താരസംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതാപ്രതിനിധിക്കായിരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു വനിതകളെങ്കിലുമുണ്ടായിരിക്കും.നിലവില്‍ രണ്ടു വനിതകളാണുള്ളത്. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപികരിക്കും.അടുത്തയാഴ്ച നടക്കാനിരിക്കുന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഭേദഗതികള്‍ അവതരിപ്പിക്കും.
അമ്മയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന് ഇതിലെ അംഗത്വഫീസ് ഒരു ലക്ഷം രൂപയാണെന്നതായിരുന്നു.പുതിയ ഭേദഗതിയില്‍ സിനിമയിലെ ചെറിയ താരങ്ങളെ സംഘടനയുടെ ഭാഗമാക്കാന്‍ പ്രിലിമിനറി അംഗത്വ ഫീസ് 5000 ആക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ അധ്യക്ഷനും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായ സമിതിയാണ് ഭേദഗതിക്കു രൂപം നല്‍കിയത്.