മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നേരത്തേ ബിനോയ് മുംബൈ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ ബിനോയ് വിദേശത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്നു തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാളെയാണ് ബിനോയിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത്. കേരളത്തില്‍ ബിനോയിയുടെ മേല്‍വിലാസം അന്വേഷിച്ചെത്തിയ മുംബൈ പോലീസ് കാര്യമായ വിവരങ്ങളൊന്നും കിട്ടാതെ മടങ്ങുകയായിരുന്നു. ബിനോയ് ഇപ്പോഴും ഒളിവിലാണ്.പോലീസ് തലശ്ശേരിയിലെ വീട്ടിലെത്തി നോട്ടീസ് നല്കി മടങ്ങുകയായിരുന്നു.