തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനം ആഘാതമായി എന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് ദയനീയ പരാജയം വിലയിരുത്തുന്ന അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി മുഖപത്രത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.വനിതാ മതില്‍ സംഘടിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ രണ്ടു യുവതികള്‍ ശബരിമല കയറിയതിനെത്തുടര്‍ന്ന് യുഡിഎഫും ബിജെപിയും നടത്തിയ പ്രചരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതമായി.ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നു.കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ വരുമെന്ന് ഭയം മതനിരപേക്ഷ മനസ്സുകളില്‍ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ വേണമെന്നും ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടായതും വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.