മുംബൈ:വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാവും വിധി പറയുക. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ശക്തമായ തെളിവുകള്‍ സമര്‍പ്പിച്ചതിനാല്‍ ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്.
പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടലാണ് ലക്ഷ്യമെന്നും ബിനോയ് ജാമ്യഹര്‍ജിയില്‍ വാദിച്ചു.എന്നാല്‍ വാഹവാദഗ്ദാനം നല്‍കിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പോസിക്യൂഷന്‍ വാദിച്ചത്.ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ രേഖകള്‍ പൊലീസ് കോടതിയില്‍ നല്‍കി.ബിനോയിയെ ചോദ്യം ചെയ്യണമെന്നും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്.അതിനു പിന്നാലെ ബിനോയ് ഒളിവില്‍ പോയി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്. ബിനോയ്‌ക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.