കൊച്ചി:വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ഇദ്യോഗസ്ഥര്‍ ഭീഷണിയുമായി എത്തിയതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഏലൂര്‍ ഫെറി റോഡില്‍ ജോസ് വടശ്ശേരിയാണ് (58) മരിച്ചത്. കാര്‍ ലോണ്‍ എടുത്തതില്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് നിയോഗിച്ചവര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം.ഉദ്യോഗസ്ഥരും ജോസുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുഴഞ്ഞുവീണ ജോസിനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ആഗോള പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസിന്റെ റിവര്‍ കീപ്പറായിരുന്നു ജോസ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ആലീസാണ് ഭാര്യ.ജോയല്‍,രമ്യ എന്നിവര്‍ മക്കളാണ്.