കാലിഫോര്‍ണിയ:കരീബിയന്‍ രാജ്യമായ ബഹാമാസില് കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷത്തിനെത്തിയ യുവതിയെ സ്രാവുകള്‍ കടിച്ചുകൊന്നു.അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിനിയുമായ ജോര്‍ദാന്‍ ലിന്ഡ്സേയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനാണ് യുവതി ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ് മൂന്നുസ്രാവുകള് യുവതിയെ അക്രമിച്ചത്. സ്രാവുകള്‍ യുവതിയുടെ ശരീരമാകെ കടിച്ചുപറിച്ചു. സ്രാവുകളുടെ ആക്രമണത്തില്‍ യുവതിയുടെ വലതുകൈ അറ്റുപോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്രാവുകള്‍ വരുന്നത് കണ്ട് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവതി ഇത് കേട്ടില്ലെന്നു പറയുന്നു.ഗുരുതര പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ബഹാമസ് ടൂറിസം മന്ത്രാലയം അന്വേഷണം തുടങ്ങി.മരിച്ച ലിന്സ്സേ ലോസ് ഏഞ്ചല്‍സിലെ ലയോള മേരിമൗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയാണ്.