പത്തനംതിട്ട:പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറും കുഴപ്പക്കാരനെന്ന് മന്ത്രി എംഎം മണി.മരണത്തിന്റെ ഉത്തരവാദിത്വം പോലീസിനു മാത്രമല്ല. രാജ്കുമാറിനൊപ്പം ആരൊക്കെ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നും ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണമെന്നും എംഎം മണി പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചു
പോലീസിനെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി.
പൊലീസ് നേരെ ചൊവ്വെ പ്രവർത്തിച്ചില്ലെങ്കിൽ അത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ബാധ്യത ആകുമെന്നും മന്ത്രി പറഞ്ഞു.