തിരുവനന്തപുരം:നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കും.ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ജയില്‍വകുപ്പ് ഡിഐജി സാം തങ്കയ്യനാണ് അന്വേഷണച്ചുമതല.അന്വേഷണം നടത്തി നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.
പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.കുറ്റം മറയ്ക്കാന്‍ സ്റ്റേഷന് രേഖകളില്‍ തിരുത്തല്‍ വരുത്തിയതായും കണ്ടെത്തിയിരുന്നു. രാജ്കുമാര് മരിച്ചത് ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ രോഗത്തിലേക്ക് നയിച്ചത് കൃത്യമായ ചികില്‍സ കിട്ടാത്തതിനാലാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.രാജ്കുമാറിനെ തട്ടിപ്പുകേസില്‍ കുടുക്കിയതാണെന്ന് കുടുംബം പറയുന്നു.