ആലപ്പുഴ:തൃക്കുന്നപ്പുഴയില്‍ പ്രാര്‍ത്ഥിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് 16 കാരനെ പീഡിപ്പിച്ച വ്യാജസിദ്ധനെ അറസ്റ്റ് ചെയ്തു.കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ കേസും ചുമത്തി.തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലകളില്‍ ഇയാള്‍ സിദ്ധന് ചമഞ്ഞ് നടക്കുകയാണെന്ന് പോലീസ് പറയുന്നു.
പള്ളിമുക്കിലുള്ള ഒരു വീട്ടിലെത്തിയപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് പനിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ഇതുകേട്ടയുടന്‍ കുട്ടിയെ പ്രാര്‍ത്ഥിച്ച് സുഖപ്പെടുത്താമെന്ന് പറഞ്ഞ് അബ്ദുള്‍ കരീം കുട്ടിയെയും കൊണ്ട് മുറിക്കുള്ളിലേക്കു പോയി ഉപദ്രവിക്കുകയായിരുന്നു.കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ കരീമിനെ തൃക്കുന്നപ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.