തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്ത രണ്ടുലക്ഷംരൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍.കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.പ്രളയത്തിനുശേഷം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ തീരുമാനം.
കര്‍ഷക ആത്മഹത്യകള്‍ കൂടിയ പശ്ചാത്തലത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവന്നപ്പോള്‍ കാര്‍ഷിക കടാശ്വാസപരിധി ഉയര്‍ത്തുമെന്ന മന്ത്രി സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു.ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളാണ് കടാശ്വാസ പരിധിയിലുള്ളത്. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് അറിയിച്ചു.