കോതമംഗലം:കോതമംഗലത്ത് വീട്ടമ്മ്ശയ കൊലപ്പെടുത്തിയത് പീഡനശ്രമം ചെറുത്തതിനെത്തുടര്‍ന്നെന്ന് പോലീസ്.സംഭവത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.പണ്ഡാര സിറ്റിക്ക് സമീപം മാത്യുവിന്റെ ഭാര്യ മേരിയെയാണ് ഇന്നു രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. റബര്‍ പാലെടുക്കാന്‍ തോട്ടത്തിലേക്ക് പോയ മേരി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാത്യു നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തില്‍ കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മേരിയുടെ മൃതദേഹം കണ്ടത്.
മേരിയുടെ ആഭരണങ്ങള്‍ ഒന്നും നഷ്ടമായില്ലെന്ന് വ്യക്തമായതോടെ കവര്‍ച്ചാ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് തോട്ടത്തിലെ തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ കുട്ടമ്പുഴ പൊലീസ്‌ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ നടന്ന സംഭവം പറഞ്ഞത്. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മേരി ചെറുത്തതിനെത്തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് കുഞ്ഞുമുഹമ്മദ് പോലീസിനോടു പറഞ്ഞു.മേരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.