കൊല്ലം:പുത്തൂര്‍ വെണ്ടാറിലെ വാടകവിട്ടീല്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്.യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്.ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണെന്നാണ് വിവരം.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സ്മിതയുടെ ഭര്‍ത്താവിനെയും സുഹൃത്തിനെയും മരണവിവരം വിളിച്ചറിയിച്ചത് ഒളിവില്‍ യുവാവാണ്.സ്മിതയുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.