മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാരാ സ്റ്റേ ഹാജരായി.ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബിനോയ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
മുംബൈ ദിന്‍ഡോഷി കോടതി ഇന്നലെ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.25000 രൂപ കോടതിയില്‍ കെട്ടിവെച്ച് ഒരു ആള് ജാമ്യവും വേണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ടാല്‍ തയ്യാറാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.
യുവതി പരാതി നല്‍കിയതിനു പിന്നാലെ ബിനോയ് കോടിയേരി ഒളിവില്‍ പോയിരുന്നു.ബിനോയി അന്വേഷിച്ച് മുംബൈ പോലീസ് കേരളത്തിലെത്തിയെങ്കിലും വെറുതെ മടങ്ങുകയായിരുന്നു.