ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് അന്വേഷണച്ചുമതല.ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ വലിയ പ്രരാധത്തിലായിരുന്നു.നിയമസഭയില്‍ ഈ വിഷയത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും നടന്നു.
അതേ സമയം കസ്റ്റഡിമരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.വസ്തുതാ റിപ്പോര്‍ട്ട് പോലീസ് മേധാവിക്കാണ് കൈമാറിയത്.