ന്യൂഡല്‍ഹി:ഇന്‍ഷുറന്‍സ്,മാധ്യമ,വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്.അഞ്ചു ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല.
ബജറ്റ് അവതരണം പുരോഗമിക്കുകയാണ്്.
പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ:
നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും. ഇന്‍ഷുറന്‍സ്,മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപം കൂട്ടും
2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും, ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി
എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് . ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വിപുലീകരിക്കും
എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വീട്, മാതൃകാ വാടക നിയമം കൊണ്ടുവരും,1.95 കോടി വീടുകള്‍ നിര്‍മിക്കും
എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് . ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വിപുലീകരിക്കും
ഗതാഗത മേഖലയില്‍ വന്‍ നിക്ഷേപം
റെയില്‍ വികസനത്തിന് പിപിപി മോഡല്‍ നടപ്പാക്കും . റെയില്‍ വികസനത്തിന് 2030 വരെ 50ലക്ഷം കോടി ചെലവഴിക്കും
210 കിലോമീറ്റര്‍ മെട്രോപാത പ്രവര്‍ത്തന സജ്ജമാണ് , പുതുതായി 670 കിലോമീറ്റര്‍ മെട്രോ പാത നിര്‍മിക്കും
2022ഓടെ എല്ലാ വീടുകളിലും വൈദ്യുതിയും പാചകവാതകവും എത്തിക്കും
ഇന്ത്യയിലൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ്
ബഹിരാകാശ മേഖലയിലെ വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി രൂപീകരിക്കും
ഗതഗതമേഖലയില് വന്‍ കുതിപ്പ് ഒരുക്കും, വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും.
ഗംഗാ നദിയിലൂടെ ജലയാത്ര ഊര്‍ജിതമാക്കും, ചരക്ക് നീക്കത്തിനും ശ്രമം
ചെറുനഗരങ്ങളെ വിമാനമാര്‍ഗം ബന്ധിപ്പിക്കാന്‍ ഉഡാന്‍ , പദ്ധതിറോഡ്, റെയില്‍, ജല മാര്‍ഗങ്ങള്‍ വഴി ചരക്ക് നീക്ക ഇടനാഴികള്‍
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും
സമ്പദ്ഘടന 2.70 ട്രില്യണിലെത്തി. ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്? ധനസഹായം നല്‍കും
വ്യക്തിഗത വായ്പക്ക് ഓണ്‍ലൈന്‍ സംവിധാനം
വാണിജ്യ ബാങ്കുകളുടെ കിട്ടാകടം ഒരു ലക്ഷം കോടിയാക്കി കുറച്ചു
17 സ്ഥലങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കും
പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ്
വനിത സംരംഭകര്‍ക്ക് മുദ്ര പദ്ധതിയിലൂടെ ഒരു ലക്ഷം വായ്പ,സ്ത്രീ പങ്കാളിത്തം കൂട്ടും
ഉജ്ജ്വല യോജനയിലൂടെ 35 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍
സംരഭകര്‍ക്കായി സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി
തൊഴിലാളി ക്ഷേമത്തിനായി നാല് ലേബര്‍ കോഡുകള്‍
ദേശിയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും
സോളാര്‍ അടുപ്പുകള്‍ക്ക് പ്രോല്‍സാഹനം
സാമൂഹ്യ , സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിസ്റ്റ് ചെയ്യാം