ചെന്നൈ:ജാതി മാറി വിവാഹം കഴിച്ച് ദമ്പതികളെ കൊലപ്പെടുത്തി.തൂത്തുക്കുടി തന്തൈ പെരിയാര്‍ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജ്യോതി ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ജ്യോതിയുടെ പിതാവ് അഴഗറിനെ പൊലീസ് അറസ്റ്റു ചെയ്തു. പിതാവിന്റെ നിര്‍ദേശപ്രകാരമാണ് അക്രമികള്‍ ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
പറയര്‍ വിഭാഗത്തില്‍ പെട്ട സോല രാജും പല്ലാര്‍ വിഭാഗത്തില്‍പ്പെട്ട ജ്യോതിയും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. സോലരാജിന്റെ ബന്ധുക്കള്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സോല രാജിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സംഘം ആളുകള്‍ വീട്ടിലെത്തി കൊലപാതകം നടത്തിയത്.സോലരാജിന്റെ കുടുംബവീടിനു സമീപമുള്ള വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.പവര്‍ക്കട്ടിനെത്തുടര്‍ന്ന് മുറിക്കു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ഇരുവരെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.