കണ്ണൂര്‍:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി. തദ്ദേശസ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.നഗരസഭാ സെക്രട്ടറി കണ്വെന്ഷന് സെന്ററില്‍ പരിശോധന നടത്തി ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
വര്‍ഷങ്ങളോളം പ്രവാസജീവിതം നയിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുടക്കി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് സാജന് പാറയില്‍ ആത്മഹത്യ ചെയ്തത്. സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായ പികെ ശ്യാമളയ്ക്കെതിരെ സാജന്റെ കുടുംബം ആരോപണമുന്നയിച്ചിരുന്നു.