കണ്ണൂര്‍:സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ വി കെ വിശ്വംഭരനെ സ്ഥലംമാറ്റി.കാസര്‍കോട് ജില്ലയിലേക്കാണ് മാറ്റിയത്.തലശ്ശേരിയില്‍ പുതിയ സിഐ ചുമതലയേറ്റു.കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ
ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസന്വേഷണത്തെത്തന്നെ ബാധിച്ചേക്കും.
നേരത്തേ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്‍, കേസില്‍ അന്വേഷണം പൂര്‍ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയിരുന്നു. നസീര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനില്‍ക്കുന്നതിനാല്‍ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.