ദില്ലി:ആഗ്രയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 29 പേര്‍ മരിച്ചു.യമുനാ എക്‌സ്പ്രസ്‌വേയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. നാല്‍പതോളം യാത്രക്കാരുമായി ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 15 ഓളം പേരെ രക്ഷപ്പെടുത്തി.
അമിതവേഗതയിലായിരുന്ന ബസ് പാലത്തിന്റെ കൈവരിയില്‍ തട്ടി 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.